Untitled
I dedicate this song to my friend Ekanthapadhika.
http://in.youtube.com/watch?v=XiH1m2fpfXU
തുയിലുണരൂ തുയിലുണരൂ തുമ്പികളെ
തുമ്പപ്പൂം കാട്ടിലെ വീണകളെ
തിരുവോണപുലരി വന്നു തൃക്കാക്കര നട തുറന്നു…..
കുരവയിട്ടു പാറി വരു കുരുവികളെ
കുരവയിട്ടു പാറി വരു കുരുവികളെ (തുയിലുണരൂ…
മുക്കൂറ്റി പൂ വിരിഞ്ഞു മൂന്ന് കോടി പൂ വിരിഞ്ഞു
തെച്ചിപ്പൂം കാവുകള്‍ തറ്റുടുത്തു
പൂ നുള്ളാന്‍ തുമ്പി തുള്ളാന്‍
പൂവിളി കേട്ടു ഞാന്‍ ആടാം
പുതിയ ഭാവ ധാരകളെ
തുയിലുണരൂ തുയിലുണരൂ (തുയിലുണരൂ…
മലയാള പെണ്‍കൊടിതന്‍ മണവാളന്‍ ഇന്നു വരും
മലയാള പെണ്‍കൊടിതന്‍ മണവാളന്‍ ഇന്നു വരും
മാവേലി തംബുരാന്‍റെ തേരു വരും
മധുഗാന മന്ഞരികള്‍ മലര്‍മാരികള്‍ ചൊരിയുമ്പോള്‍
മമ മാനസ ഗീതികളെ തുയിലുണരൂ (തുയിലുണരൂ…
